എടപ്പാൾ: സർക്കാർ ജീവനക്കാർ വിരമിക്കുന്ന അന്നുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി വരുന്നു. ഓരോവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ആ തീയതി മുതൽ 18-മാസത്തിനുളളിൽ വിരമിക്കുന്നവരുടെ പട്ടിക സ്പാർക്കിൽനിന്ന് ഓഫീസ് മേലധികാരിക്കും പ്രിസ(പെൻഷനേഴ്സ് ഇൻഫർമേഷൻ സിസ്റ്റം)ത്തിനും നൽകണം. ഇതിലുൾപ്പെട്ടവർക്ക് 18-മാസം മുൻപ്, 12-മാസം മുൻപ്, പിന്നീട് ഓരോ മാസവും എന്ന രീതിയിൽ അപേക്ഷ നൽകുന്നതുവരെ എസ്.എം.എസ്.അലർട്ട് നൽകും. അപേക്ഷ കിട്ടുന്നമുറയ്ക്ക് പ്രിസത്തിൽനിന്ന് സ്പാർക്കിലേക്ക് ഈ അറിയിപ്പ് നൽകണം. എല്ലാവരുടെയും അപേക്ഷകൾ വിരമിക്കുന്നതിന് ആറുമാസം മുൻപുതന്നെ പെൻഷൻ അനുവദിക്കുന്ന വിഭാഗത്തിലേക്ക് നൽകുന്നുണ്ടെന്ന് മേലധികാരി ഉറപ്പാക്കണം. അല്ലാത്തവർക്കെതിരെ നടപടി വരും. Read വിരമിക്കൽ ആനുകൂല്യം വൈകിപ്പിച്ചാൽ പലിശ ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ളവരുടെ അപേക്ഷ അധ്യയനവർഷാവസാനമാകാൻ കാക്കാതെ വിരമിക്കൽ തീയതിക്ക് ആറുമാസം മുൻപുതന്നെ നൽകണമെന്നും നിർദ്ദേശമുണ്ട്. ശമ്പളവർധനവിന് കാക്കാതെ അപേക്ഷിക്കുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കി അപേക്ഷ നൽകണം. ഓഫീസ് മാറ്റം വരുന്നവരുടെ കാര്യത്തിൽ ബാധ്യതകൾ അവസാന ശമ്പള സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. പണം, സ്റ്റോർ എന്നിവ കൈകാര്യംചെയ്യുന്നവർ, പദ്ധതി നിർവഹണം, അച്ചടക്കനടപടി നേരിടുന്നവർ എന്നിവരുടേതല്ലാത്തവരുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് മൂന്നുവർഷം മുൻപുള്ളത് തിട്ടപ്പെടുത്തി നൽകണം. ഇവരുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് വിരമിച്ച് ആറുമാസത്തിനകം ഓഫീസ് മേലധികാരി നൽകണം. അതിനുശേഷം ബാധ്യത കണ്ടെത്തിയാൽ ഓഫീസ് മേധാവിയിൽ നിന്നീടാക്കും. Content highlights:Retirement benefit at the day of last working day, good news for pensioners from government service
from mathrubhumi.latestnews.rssfeed http://bit.ly/2LS1xcK
via
IFTTT