Breaking

Tuesday, May 21, 2019

അർധരാത്രി റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം

നെയ്യാറ്റിൻകര: അമരവിള എയ്തുകൊണ്ടകാണി ലെവൽ ക്രോസിന് സമീപം റെയിൽവേ ട്രാക്കിലൂടെ അർധരാത്രി ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. സംഭവം ഗേറ്റ്കീപ്പർ കണ്ടതിനെ തുടർന്ന് സ്റ്റേഷനിൽ അറിയിച്ച് തീവണ്ടി നിർത്തിയിട്ടു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ കമിതാക്കൾ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 12.30-നാണ് സംഭവം. ഗുരുവായൂരിൽ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് സംഭവം. തീവണ്ടി കടന്നുപോകുന്നതിന് മുൻപായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ബൈക്കിൽ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തിയത്. പെട്ടെന്നുതന്നെ ഗേറ്റ്കീപ്പർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സ്റ്റേഷനിൽ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിർത്തിയിടാൻ നിർദേശം നൽകി. തീവണ്ടി നിർത്തിയിട്ട ശേഷം ആർ.പി.എഫ്. ട്രാക്കിലൂടെ പരിശോധന നടത്തി. അല്പംദൂരെയായി രണ്ടുപേർ നിൽക്കുന്നത് പരിശോധനയിൽ കണ്ടു. ഇവർ അടുത്തെത്തുമ്പോഴെയ്ക്കും കമിതാക്കൾ രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം അധികൃതർ ട്രാക്കിൽ പരിശോധന നടത്തി. തുടർന്ന് അരമണിക്കൂറിലേറെ വൈകിയാണ് തീവണ്ടി പുറപ്പെട്ടത്. റെയിൽവേ പോലീസും ഇന്റലിജൻസും അന്വേഷണം നടത്തി. എന്നാൽ കമിതാക്കളെ കണ്ടെത്താനായില്ല. ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി. Content Highlights:suicide attempt in railway track


from mathrubhumi.latestnews.rssfeed http://bit.ly/2YxQIOu
via IFTTT