Breaking

Friday, May 17, 2019

എല്ലാ മതങ്ങളിലും  തീവ്രവാദികൾ ഉണ്ട് ; ആരും വിശുദ്ധരല്ല:  വിവാദ പരാമർശത്തിൽ കമൽ ഹാസന്റെ വിശദീകരണം

ചെന്നൈ : മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണം നൽകി നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ. 'എല്ലാ മതങ്ങളിലും തീവ്രവാദികൾ ധാരാളമുണ്ട് , വിശുദ്ധരായി അവകാശപ്പെടാൻ ആർക്കും അവകാശമില്ല 'അദ്ദേഹം വ്യക്തമാക്കി .
 വിവാദ പ്രസ്താവനയ്ക്കു പിന്നാലെ തമിഴ്നാട്ടിലെ തിരുപ്പറകുന്ദ്രം നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പു പര്യടനത്തിനിടെ ചിലർ കമൽ ഹാസനെതിരെ ചെരുപ്പ് എറിഞ്ഞു. സംഭവത്തിൽ ബിജെപി പ്രവർത്തകരുള്‍പ്പെടെ 11 പേർക്കെതിരെ മധുര പൊലീസ് കേസെടുത്തു. കല്ലേറിനും ചെരുപ്പേറിനും ഒന്നും തന്നെ വിരട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 



from Anweshanam | The Latest News From India http://bit.ly/2JI5NZy
via IFTTT