കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ ക്രിമിനല്‍ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമികമായി കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും.
ആള്‍മാറാട്ടം, ജനപ്രാതിനിധ്യ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കേസ് എടുത്തവരിൽ സലീന സിപിഎം പഞ്ചായത്തു അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.
മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2Y0FkKQ
via IFTTT