Breaking

Friday, May 17, 2019

ഓസ്ട്രിയയിൽ തരംഗമായി 'കൗ കിസ് ചലഞ്ച്': അപകടകരമെന്ന് സര്‍ക്കാര്‍

വിയന്ന: ഇന്റർനെറ്റിലെ പുതിയ ചലഞ്ചായകൗ കിസ്സിങ് ചലഞ്ചി ൽ (Cow Kiss Challenge) നിന്ന് വിട്ടു നിൽക്കാൻ ഇന്റർനെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയൻ അധികൃതർനിർദേശിച്ചു. തികച്ചും അപകടകരമായ ശല്യം എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയൻ സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വിസ് ആപ്പായ കാസിൽ(Castl) ആണ് ബുധനാഴ്ച ഇന്റർനെറ്റ് ഉപയോക്താക്കൾക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്. സ്വിസ് പൗരന്മാർക്കും ജർമൻ ഭാഷ സംസാരിക്കുന്നവർക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടിൽ ചുംബിക്കുകയാണ് ചെയ്യേണ്ടത്. കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓൺലൈൻ ചലഞ്ചെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ മേച്ചിൽ സ്ഥലങ്ങളും പുൽമേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാൻ ശ്രമിക്കുന്നത് അപകടകരമായ സംഗതിയാണെന്ന് ഓസ്ട്രിയൻ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തിന്റെ പ്രധാനവരുമാന മാർഗങ്ങളായ ടൂറിസവും കന്നുകാലിവളർത്തലും സമതുലിതമായി കൊണ്ടുപോകുക എന്നത് സർക്കാരിന്റെ മുന്നിലെ കടുത്ത വെല്ലുവിളിയാണിവിടെ. 2014 ൽ പശുക്കളുടെ ചവിട്ടേറ്റ് മരിക്കാനിടയായ സ്ത്രീയുടെ ഭർത്താവിന് 490,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഒരു ഓസ്ട്രിയൻ കോടതി ഇക്കൊല്ലം ഫെബ്രുവരിയിൽ വിധിച്ചിരുന്നു. ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ ചലഞ്ചിനെതിരെയുള്ള സർക്കാരിന്റെ നിർദേശമെന്നാണ് വിലയിരുത്തൽ. Content Highlights: Austria, Netizens,Cow-kissing Challenge


from mathrubhumi.latestnews.rssfeed http://bit.ly/2VIUozV
via IFTTT