Breaking

Friday, May 17, 2019

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനത്തിന് പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനത്തിന് പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഇത്തവണ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി വിവിധ പദ്ധതികളുമായിട്ടാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ് ബാന്‍ഡുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്. 

പരിമിതികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ന് കഴിഞ്ഞുവെന്നും ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ 5ജി സേവനം ആരംഭിക്കുമെന്നുംകേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി ടി മാത്യൂ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 



from Anweshanam | The Latest News From India http://bit.ly/2VqkaUA
via IFTTT