Breaking

Saturday, May 18, 2019

ജെഎന്‍യു കാമ്പസിൽ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽവിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എം എ രണ്ടാം വർഷ വിദ്യാർഥിയായ ഋഷി ജോഷ്വ തോമസിനെയാണ് കാമ്പസിലെ ലൈബ്രറിക്ക് താഴെയുള്ളമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പകൽ12 മണിക്കാണ് സംഭവം കോളേജധികൃതർപോലീസിൽഅറിയിക്കുന്നത്. കാമ്പസിലെ ഇംഗ്ലീഷ് പ്രോഫസർക്ക് ഋഷിയുടെ ആത്മഹത്യാ കുറിപ്പ് ഇമെയിലായി ലഭിച്ച ഉടൻ അധ്യാപകൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഋഷിയെ ഹോസ്റ്റൽ മുറിയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ലൈബ്രറിക്ക് താഴെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ കുരുക്ക് മുറിച്ച് കാമ്പസിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീർഘകാലമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഋഷി. content highlights:Student found dead in JNU campus


from mathrubhumi.latestnews.rssfeed http://bit.ly/2w1tvYO
via IFTTT