വിവോ സ്മാര്‍ട്ട് ഫോണ്‍ വൈ 91, വൈ 91 ഐ തുടങ്ങിയ മോഡലുകളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ചു. വൈ 91ന് 8,990 രൂപയും വൈ 91ഐക്ക് 7,990രൂപയുമാണ് ഫോണിന്റെ വിപണി വില നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. 6.22ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയതാണ് രണ്ടു ഫോണുകളും. വൈ 91ല്‍ 13+2എം പി ഡ്യുവല്‍ റിയര്‍ ക്യാമറയും, വൈ 91 ഐ ഇല്‍ 13എം പി റിയര്‍ ക്യാമറയുമാണുള്ളത്. 8എം പിയാണ് ഇരു ഫോണുകളുടേയും സെല്‍ഫി ക്യാമറ. ലിംഗം,പ്രായം,നിറം എന്നിവ കണ്ടെത്തി അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന എ ഐ സംവിധാനവും വൈ 91ല്‍ ഉണ്ട്.
4030 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രത്യേകത. മാത്രമല്ല സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനം കൂടി ചേരുമ്പോള്‍ 'ഫോണ്‍ ചാര്‍ജ്' എന്ന എക്കാലത്തെയും പ്രതിസന്ധിയ്ക്ക് പരിഹാരമാകും. 2ജിഗാ ഹെട്‌സ് ഒക്ടകോര്‍ പ്രോസസ്സര്‍ 2ജിബി റാം എന്നിവയും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 32 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ മെമ്മറി സ്റ്റോറേജ് 256 ജിബി വരെ ഉപയോഗിക്കാം.
from Anweshanam | The Latest News From India http://bit.ly/2WOZeYW
via IFTTT