കാന്‍സറിന്റെ മരുന്നുകള്‍ക്ക് 90 ശതമാനത്തോളം വില കുറച്ചു. കീമോാതെറാപ്പി ഇന്‍ജെക്ഷന്‍ ഉള്‍പ്പടെ ഒന്‍പത് കാന്‍സര്‍ ചികില്‍സാ മരുന്നുകളുടെ വില കുറച്ച് എന്‍പിപിഎ. വില കൂടുതല്‍ കാരണം സാധാരണക്കാരന് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അധിക ഉപയോഗമുള്ള മരുന്നുകളുടെ നിലവിലുള്ള വിലയില്‍ നിന്ന് 87 ശതമാനത്തോളമാണ് വില കുറച്ചത്.
കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്വതന്ത്ര ബോഡിയാണ് എന്‍.പി.പി.എ.യുടെ തീരുമാനപ്രകാരം നേരത്തേ 22,000 രൂപയുണ്ടായിരുന്ന പീമട്രസ്ട് (500 ഗ്രാം) എന്ന മരുന്നിന് വില 2,800 രൂപയായി കുറഞ്ഞു.
ശ്വാസകോശ ക്യാന്‍സര്‍ ചികില്‍സക്കുപയോഗിക്കുന്ന കീമോതെറാപ്പി ഇന്‍ജക്ഷനാണ് പെംസല്‍ എന്നറിയപ്പെടുന്ന് പീമട്രസ്ട്. ഇതിന്റെ 100 ഗ്രാം ഡോസിന് മുമ്പ് 7,700 രൂപ ചിലവു വന്നിരുന്നതിന് ഇപ്പോള്‍ 800 രൂപയായി. കീമോക്കുപയോഗിക്കുന്ന എപ്പിരുബിസിനും വില കുറഞ്ഞു. 561 രുപയുണ്ടായിരുന്ന 10 മില്ലി ഗ്രാമിന് 276.8 രൂപയും 2,662 രൂപ വന്നിരുന്ന 50 മില്ലി ഗ്രാമിന് 960 രൂപയായും വില കുറഞ്ഞു. 6,600 രൂപയായിരുന്ന 100 മില്ലി ഗ്രാമിന്റെ എര്‍ളോടാക്‌സ് ഗുളികള്‍ക്ക് 1840 രൂപയും 8,800 ആയിരുന്ന 150 മില്ലി ഗ്രാമിന് 2,400 രൂപയായും കുറഞ്ഞു.
അതേപോലെ തന്നെ 0.25, 0.5 മില്ലി ഗ്രാം എവറോലിമസിന് വില ക്രമാതീതമായി 406, 730 രൂപ ആയി കൂറഞ്ഞു. ഈ മരുന്നിന് മുമ്പ് 726, 1452 രൂപയുമായിരുന്നു. അധിക ക്യാന്‍സര്‍ തെറാപ്പികളിലും ഉപയോഗിച്ചു വരുന്ന ലൂപ്രോയിഡ് അസെറ്റേറ്റ് ഹോര്‍മോണല്‍ തെറാപ്പി ഇന്‍ജക്ഷന് 3,990 രൂപയില്‍ നിന്ന് 2,650 രൂപയായി കുറഞ്ഞു.
from Anweshanam | The Latest News From Health http://bit.ly/2EknJpB
via IFTTT