Breaking

Thursday, August 30, 2018

ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തം: എല്ലാ ഡാമുകളും ഒരുമിച്ച് തുറന്ന് മഹാപ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദികള്‍ ആരാണ് ? - വി ഡി സതീശൻ

കേരളത്തിലുണ്ടായ പ്രളയം ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണ് പ്രളയം. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നുവിട്ടത്. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെ ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഡാം തുറന്നതല്ല പ്രളയത്തിന് കാരണം എന്ന നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

”ഡാം മാനേജ്‌മെന്റ് പരാജയമാണ്. മഴ പെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദികൾ ആരാണ്? വേലിയേറ്റ സമയത്ത് അണക്കെട്ടു തുറന്നു. വേലിയേറ്റ സമയത്താണ് പുറത്തുവിട്ട വെള്ളം കടലിലെത്തിയത്. വേലിയിറക്ക സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക പാഠം പോലും മറന്നു. ഡാമില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാമായിരുന്നു.” വി.ഡി സതീശന്‍ പറഞ്ഞു.

ആദ്യദിവസം രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം അനങ്ങിയില്ല. വെള്ളമിറങ്ങിയ ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2otfvDv
via IFTTT