പാറ്റ്ന: ബിഹാറിലെ ബോധ് ഗയ ജില്ലയില്‍ 15 ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബുദ്ധ സന്ന്യാസി അറസ്റ്റില്‍.സന്ന്യാസി ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ചെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. ബോധ് ഗയയില്‍ സ്കൂളും ധ്യാന കേന്ദ്രവും നടത്തുന്ന സന്ന്യാസിയാണ് ആസാം സ്വദേശികളായ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിടിയിലായത്.
ആറു മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്നും മൊഴിയെടുത്തു വരികയാണെന്ന് ഡിവൈഎസ്പി രാജ്കുമാര് ഷാ പറഞ്ഞു. കുട്ടികളെ വ്യാഴാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും പോലീസ് അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2wyMJVp
via IFTTT