Breaking

Thursday, August 30, 2018

നിയമസഭാ സമ്മേളനം തുടങ്ങി: പ്രളയത്തില്‍ മരിച്ചത് 483 പേര്‍; ജനകീയ രക്ഷാപ്രവര്‍ത്തനം മരണസംഖ്യ കുറച്ചു; രക്ഷാപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്

പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ സമ്മേളനം തുടങ്ങിയത്. പ്രളയത്തില്‍ മരിച്ചവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. പ്രളയക്കെടുതിയില്‍ ധനസഹായം നല്‍കിയവരെ മുഖ്യമന്ത്രി അനുമോദിച്ചു. 

സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള ജനകീയരക്ഷാപ്രവര്‍ത്തനമാണ് പ്രളയത്തിനിടെ ഉണ്ടായതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജന പങ്കാളിത്തതോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരന്തം ഭയാനകമായിരുന്നുവെന്നും വെള്ളപൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവർക്കും സന്നദ്ധ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായവർക്കും ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സ്പീക്കര്‍ പി,ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്‍സൂണിന്റെ അവസാനം മഹാപ്രളയമായി മാറി. ഒരു ജനതയുടെ എല്ലാം നഷ്ടമായി. പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 14 പേരെ കാണാതായി. 140 പേര്‍ ചികിത്സയിലുണ്ട്. 14.5 ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. 305 ക്യാമ്പുകളിലായി ഇന്ന് 16,767 കുടംബങ്ങളിലായി 59,296 പേരുണ്ട്.


മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തിൽ നിന്നും... 

305 ക്യാപുകളിലായി 16767 കുടുംബങ്ങളിലെ 59296 പേർ ക്യംപുകളിലുണ്ട്. പ്രളയത്തില്‍  483 പേര്‍മരിച്ചു.  15 പേരെ കാണാതായി. വാർഷിക പദ്ധതിയേക്കാൾ വലിയ നഷ്ടമാണ് പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്തിന്‍റെ പുനർ നിർമാണമെന്ന കടന്പ ഇനി ഏറ്റെടുക്കണം. സർവ മേഖലയിലും പ്രളയം നഷ്ടം വരുത്തി. ടൂറിസത്തെയും ബാധിച്ചു. രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട് .പുനർ നിർമാണം എങ്ങനെ വേണമെന്ന കാര്യത്തില്‍ ക്രിയാത്മക ചർച്ച ഉയരണം

മേയ് 16 മുതൽ തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.കാലാവസ്ഥ പ്രവചനത്തിലെ കണക്കുകൾ തെറ്റിച്ചാണ് മഴ പെയ്തത്. കക്ഷിഭേദമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ചു അണിനിരന്നു. കാലവർഷക്കെടുതി ഉണ്ടാകുമെന്ന സൂചന കാലാവസ്ഥാ വകുപ്പിൽ നിന്ന് ഉണ്ടായിരുന്നു. നേരിടാൻ ക്രിയാത്മക ഇടപെടൽ ഉണ്ടായി. 

മേയ് മുതൽ മുൻകരുതൽ തുടങ്ങി എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ മഴയാണ് ലഭിച്ചത്. പ്രവചനത്തിന്റെ മുന്നിരട്ടി മഴ ഓഗസ്റ്റ് 9മുതൽ 15 വരെ പെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് 98.5 മില്ലീ മീറ്റർ മഴയാണ് എന്നാല്‍ ലഭിച്ചത് 352 .2 മില്ലീ മീറ്റർ മഴയാണ്. 

പ്രളയാനന്തരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക്  10,000 രൂപയും സൗജന്യ കിറ്റും നൽകുന്നത് തുടങ്ങിയിട്ടുണ്ട്. ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി സംസ്ഥാനത്തിന്‍റെ പുനർ നിർമാണമാണ്. വലിയ മൂലധനം ആവശ്യമുള്ള ഈ ദൗത്യത്തിനായി പണം നൽകാൻ ജനം മുന്നോട്ടു വരുന്നുണ്ട്. ഇതാണ് പ്രതിസന്ധി മറികടക്കാനുള്ള ആത്മവിശ്വാസം.

പുതിയ കേരളത്തിനായി ഒരു മാസത്തെ ശന്പളം നല്‍കണമെന്ന അഭ്യര്‍ത്ഥനയ്ക്കും മികച്ച പ്രതികരണമാണുണ്ടായതെന്നും. ഓഗസ്റ്റ് 29 വരെ  730 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായമായി  600 കോടി രൂപ ലഭിച്ചു. കൂടുതല്‍ സഹായം അവിടെ നിന്നും പ്രതീക്ഷിക്കുന്നു.  വായ്പ തേടി ലോകബാങ്കുമായും ചർച്ച നടത്തി.

സംസ്ഥാന താത്പര്യത്തിന് അനുകൂലമായ സഹായം ആരുടെ ഭാഗത്തു നിന്നുണ്ടായാലും സ്വീകരിക്കും. ഈ ദുരന്തത്തെയും നാം അതിജീവിക്കും, ഐക്യവും യോജിപ്പും ഉണ്ടെങ്കിൽ മുന്നോട്ടു പോകാനാകും.ഐക്യത്തോടെ നിന്നു അതിജീവിക്കാമെന്നതാണ് സർക്കാർ കാഴ്ചപ്പാട്. 



from Anweshanam | The Latest News From India https://ift.tt/2wydSb5
via IFTTT