Breaking

Thursday, August 30, 2018

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ മൊഴി

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ മൊഴി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കേ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ്  എന്നയാളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന് ശ്രമിച്ചതെന്നും ഫാ. ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കി. 

ബിഷപ്പിനെ നേരിട്ട് പരിജയമില്ല.  കലാഭവനില്‍ ജോലി ചെയ്തിരുന്ന പഴയ ഒരു സുഹൃത്തായ ഷോബി ജോര്‍ജ്ജ് വഴിയാണ് ബിഷപ്പ് ബന്ധപ്പെട്ടത്.  കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു.  അതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ കാന്യാസ്ത്രീയെ സമീപിച്ചതെന്നും ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് നല്‍കിയ മൊഴി. 

കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും. 



from Anweshanam | The Latest News From India https://ift.tt/2otfpM9
via IFTTT