ഭീമ- കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുണെ പൊലീസിന്റെ അറസ്റ്റിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ന്യായീകരണവുമായി കേന്ദ്ര സർക്കാർ തന്നെ മുന്നോട്ട് വന്നത്. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2012 ഡിസംബറിൽ യു.പി.എ സർക്കാറാണ് ചില സംഘടനകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഇൗ സംഘടനകൾക്കെതിരെ നടപടിക്ക് സംസ്ഥാന സർക്കാറുകളോട് ശിപാർശ ചെയ്തതെന്നും ആഭയന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പൊലീസ് അറസ്‌റ്റ് ചെയ്തവർക്ക് ഇൗ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവർ സർക്കാറിനെതിരെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
വരവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൻ, അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ്, മഹേഷ് റൗട്ട് എന്നിവർ ഇൗ സംഘടനകളിൽ പെട്ടവരുടെ പട്ടികയിലുണ്ടെന്നും അതിനാലാണ് അറസ്‌റ്റ് ചെയ്തതെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
എന്നാൽ വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ്, ഗൗതം നവ്ലഖ എന്നിവർക്ക് സെപ്തംബർ ആറു വരെ പൊലീസ് സുരക്ഷയിൽ വീട്ടിൽ കഴിയാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൻ, മഹേഷ് റൗട്ട് എന്നിവരെ ജൂൺ ആറിനും മറ്റുള്ളവരെ ആഗസ്റ്റ് 28 നുമാണ് അറസ്‌റ്റ് ചെയ്തത്.
from Anweshanam | The Latest News From India https://ift.tt/2C0Bs69
via IFTTT