ഈസ്താംബൂൾ: തുർക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ നിർമിതി ഇനി മുസ്ലിം ആരാധനാലയം. പ്രസിഡന്റ് തയ്യിപ് എർദോഗനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹഗിയ സോഫിയയുടെ മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് എർദോഗന്റെ പ്രഖ്യാപനം. മുസ്ലിം ആരാധനാലയമാക്കിമാറ്റിയതിനു ശേഷമുള്ള ആദ്യ പ്രാർഥന ജൂലൈ 24ന് നടക്കുമെന്നും എർദോഗൻ അറിയിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്ലിങ്ങൾക്കും അമുസ്ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറാംനൂറ്റാണ്ടിൽ നിർമിച്ച ഹഗിയ സോഫിയ യഥാർഥത്തിൽ ക്രിസ്ത്യൻ ദേവാലയമായിരുന്നു. തുടർന്ന് 1453ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വരവോടെ മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1934ൽ ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചു. നിലവിൽ യു.എന്നിന്റെ പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്. ഹഗിയ സോഫിയയെ വീണ്ടും മുസ്ലിം ആരാധനാലയമാക്കി മാറ്റണമെന്ന് രാജ്യത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തിനെതിരെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. content highlights: turkey turns hagia sofia into mosque
from mathrubhumi.latestnews.rssfeed https://ift.tt/2W8M4aL
via
IFTTT