Breaking

Saturday, July 11, 2020

തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചെന്ന് നടി കോയൽ മാലിക്

തനിക്കും കുടുംബാം​ഗങ്ങൾക്കും കോവിഡ് 19 ബാധിച്ചെന്ന് ബം​ഗാളി നടി കോയൽ മാലിക്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭർത്താവും നിർമാതാവുമായ നിസ്പാൽ സിം​ഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്ക വിലക്കിലാണെന്നുംകോയൽ അറിയിച്ചു. മെയ് മാസത്തിൽ തനിക്ക് കുഞ്ഞു പിറന്ന വിവരം നടി ആരാധകരുമായി പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞിപ്പോൾ. Baba Ma Rane & I are tested COVID-19 Positive...self quarantined! — Koel Mallick (@YourKoel) July 10, 2020 Content Highlights:Koel Mallick, fatherRanjit Mallick, husband and mother test positive for Covid-19, Corona


from mathrubhumi.latestnews.rssfeed https://ift.tt/2Og7nmA
via IFTTT