Breaking

Friday, July 17, 2020

ലോകത്തിനു മുഴുവൻ വേണ്ട കോവിഡ് വാക്‌സിനുണ്ടാക്കാൻ ഇന്ത്യക്കാവും -ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇവിടത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയിൽ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യൻ ഫാർമ വ്യവസായം സഹായകരമായ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ട്രസ്റ്റിയും സഹാധ്യക്ഷനുമായ ഗേറ്റ്സ് പറഞ്ഞു. ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത കോവിഡിനെ നേരിടുന്നതിന് ഇന്ത്യ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ രാജ്യമാണെന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ നഗരകേന്ദ്രങ്ങളിൽ വലിയ ജനസാന്ദ്രതയാണ്. അത് വ്യാപനം കൂട്ടുന്നു. നിങ്ങളുടെ ആളുകൾ പലയിടത്തും സഞ്ചരിക്കുന്നുണ്ട്'' -അദ്ദേഹം പറഞ്ഞു. Content Highlights: Indian pharma industry capable of producing Covid-19 vaccines for entire world: Bill Gates


from mathrubhumi.latestnews.rssfeed https://ift.tt/3hjQfJh
via IFTTT