Breaking

Friday, July 17, 2020

മികച്ച പ്രതിച്ഛായ; ഒടുവിൽ വൻവീഴ്ച

തിരുവനന്തപുരം: സർക്കാരുണ്ടാക്കാനുള്ള അവകാശവുമായി ഗവർണറെ കാണാൻ പിണറായി വിജയൻ രാജ്ഭവനിൽ എത്തിയപ്പോൾ ഒപ്പംകൂട്ടിയ ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കർ. അത്രമേൽ വിശ്വസ്തനായ ശിവശങ്കറിനെയാണ് വ്യാഴാഴ്ച സസ്പെൻഡ് ചെയ്യേണ്ടിവന്നത്. റവന്യൂവകുപ്പിൽ ഡെപ്യൂട്ടി കളക്ടറായി ജോലിയാരംഭിച്ച് പ്രവർത്തന മികവുകൊണ്ട് മികച്ച പ്രതിച്ഛായയുണ്ടാക്കിയാണ് അദ്ദേഹം ഇക്കാലമത്രയും വിവിധതലങ്ങളിൽ പ്രവർത്തിച്ചത്. 1995-ൽ ഐ.എ.എസ്. ലഭിച്ച അദ്ദേഹം ടൂറിസം, ഐ.ടി. മിഷൻ എന്നിവയിൽ ഡയറക്ടറായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറായി ചുമതലയും വഹിച്ചിരുന്നു. വൈദ്യുതി ബോർഡ് ചെയർമാനായും കായികം, ഗതാഗതം, ഊർജം വകുപ്പുകളുടെ സെക്രട്ടറിയുമായും പ്രവർത്തിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയായും ഒപ്പമുണ്ടായിരുന്നു. മികച്ച ഉദ്യോഗസ്ഥൻ എന്നതിനപ്പുറം കേരളത്തിന്റെ ഐ.ടി. വളർച്ചയ്ക്ക് ഗുണകരമായ പലപദ്ധതികൾക്കും ചുക്കാൻപിടിച്ച അദ്ദേഹത്തിനുമേൽ സ്പ്രിംക്ളർ ഇടപാടുമുതലാണ് കരിനിഴൽ വീണത്. പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾക്കുമറുപടിയുമായി ആദ്യം ശിവശങ്കർ രംഗത്തെത്തിയെങ്കിലും സർക്കാരിന് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥവന്നു. അപ്പോഴും മുഖ്യമന്ത്രി ശിവശങ്കറിനെ കൈവിട്ടില്ല. പിന്നാലെ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധം പുറത്തുവന്നതോടെ വീണ്ടും കരിനിഴൽ വീണു. Content Highlights:Shiva Shankar Gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/3fBWyHx
via IFTTT