Breaking

Wednesday, July 22, 2020

ലോകത്ത് കോവിഡ് കേസുകൾ ഒന്നരക്കോടി കവിഞ്ഞു, പിടിവിട്ട് അമേരിക്ക, ഇന്ത്യയിലും രോഗബാധിതര്‍ കൂടുന്നു

വാഷിങ്ടൺ:ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 91 ലക്ഷത്തിലധികം ആളുകൾ ഇതുവരെ രോഗമുക്തരായി. 6.18 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. 53.6 ലക്ഷം രോഗികളാണ് നിലവിൽ രോഗബാധിതരായുള്ളത്. ഇതിൽ 63,797 പേരുടെ നില അതീവ ഗുരുതരമാണ്. നിലവിൽ രോഗബാധിതരായവരുടെ ഒരു ശതമാനം വരുമിത്. worldometer പ്രകാരമുള്ള കണക്കാണിത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. 66,936 പേർക്കാണ് അമേരിക്കയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പിലാകെ ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി വരുമിത്. അമേരിക്കയിൽ ഏഴാം ദിവസവും തുടർച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു. 1,112 പേർ കഴിഞ്ഞ ദിവസം മാത്രം മരിച്ചു. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം രോഗബാധിതരുള്ളത് ബ്രസീലിലാണ്. 21.66 ലക്ഷം പേർ. 44,887 പേർക്കാണ് ബ്രസീലിൽ പുതുതായി രോഗം ബാധിച്ചത്. 1,346 പേർ ഇവിടെ പുതുതായി മരണപ്പെട്ടു. യുഎസ്സും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും അധികം രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. 11.94 ലക്ഷം. 28000ത്തിലധികം പേരാണ് ഇന്ത്യയിൽ ഇതുവരെ മരണപ്പെട്ടത്. content highlights:Covid cases world updates, total cases crosses 1.50 crores


from mathrubhumi.latestnews.rssfeed https://ift.tt/3eOIqJG
via IFTTT