Breaking

Wednesday, July 22, 2020

ബിജെപിയില്‍ ചേരാന്‍ 35 കോടി; കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂർ: തനിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് എംഎൽഎക്ക് വക്കീൽ നോട്ടീസയച്ച് കോൺഗ്രസ് വിമതനും മുൻ പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റ്. ബിജെപിയിൽ ചേരുന്നതിന് മുൻ ഉപമുഖ്യമന്ത്രിയായസച്ചിൻ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപണമുന്നയിച്ച എംഎൽഎ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് നോട്ടീസ് അയച്ചത്. മലിംഗ ഒരു ദിവസംമുമ്പ് നടത്തിയ അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവനക്ക് നോട്ടീസയച്ചിട്ടുണ്ടെന്ന് പൈലറ്റ് ക്യാമ്പ് അറിയിച്ചു. തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിൻ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എംഎൽഎ വെളിപ്പെടുത്തിയത്. ഡിസംബർ മുതൽ തുടർച്ചയായി ഇക്കാര്യം പൈലറ്റ് തന്നോട് ആവശ്യപ്പെടുകയും ചർച്ച നടത്തിയിരുന്നതായും താൻ വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞു. ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൈലറ്റ് തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൈലറ്റ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച ന്യായമായ ആശങ്കകൾ തടയുന്നതിനായിട്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ മലിംഗയെ പ്രേരിപ്പിച്ചതെന്നും സച്ചിൻ പറയുകയുണ്ടായി. തന്റെ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരത്ത മുഖ്യമന്ത്രി അശോക് ഗെഹ്ലോതും ഉന്നയിച്ചിരുന്നു. Content Highlights:Sachin Pilot Sends Legal Notice To Congress MLA On Rs 35 Crore Bribery Allegation


from mathrubhumi.latestnews.rssfeed https://ift.tt/32KCBdU
via IFTTT