Breaking

Wednesday, July 22, 2020

തലപ്പാടിയില്‍ നിന്ന് പരിശോധനാഫലം എത്താന്‍ വൈകുന്നു, ഇടുക്കിയില്‍ പ്രതിസന്ധി

കട്ടപ്പന: ഇടുക്കിയിൽ തുടർച്ചയായി രണ്ടാമത്തെ ചൊവ്വാഴ്ചയും കോവിഡ് പരിശോധനാ പലം ലഭിക്കുന്നില്ല. കോട്ടയം തലപ്പാടിയിൽ നിന്ന് പരിശോധനാഫലം എത്താത്തതാണ് കാരണമായി പറയുന്നത്. തിങ്കളാഴ്ച അണുവിമുക്തമാക്കേണ്ടതിനാൽ പരിശോധനകൾ നടക്കില്ല എന്നാണ് തലപ്പാടിയിലെ ലാബ് വിശദീകരണം നൽകിയത്. ഇടുക്കിയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 20 ദിവസം കൊണ്ട് 72 ശതമാനത്തിലേറെയാണ് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത്. 107 ദിവസം കൊണ്ട് 109 പേർക്ക് രോഗം സ്ഥിരീകരിച്ച ഇടുക്കിയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 294 കോവിഡ് കേസുകളാണ്. സ്ഥിരീകരിച്ചതും സ്ഥിരീകരിക്കാത്തതുമായ കോവിഡ് മരണങ്ങളുമുണ്ട്. 131 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. 30ഓളംപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കോട്ടയത്തെ തലപ്പാടിയിലാണ്ലാബ് സൗകര്യം എന്നതു കൊണ്ട് തന്നെ സാമ്പിളുകൾ ശേഖരിച്ച് രണ്ടാം ദിവസമാണ് ഫലം വരുന്നത്. തിങ്കളാഴ്ച ദിവസം തലപ്പാടി ലാബ് അണുവിമുക്തമാക്കുന്നതിനാൽ അന്നേ ദിവസം പരിശോധനകൾ നടക്കാറില്ലെന്നാണ് ലാബ് അധികൃരുടെ വിശദീകരണം. സർക്കാർ നിർദേശ പ്രകാരമാണ്നടപടി. അതായത് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടുക്കിയിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ഫലം ബുധനാഴ്ചയേ ലഭിക്കൂ. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന ജില്ലാ കളക്ടർ വ്യക്തമാക്കി. content highlights:Idukki Covid results gets delayed in tuesdays from Thalappadi lab


from mathrubhumi.latestnews.rssfeed https://ift.tt/32KGyPM
via IFTTT