Breaking

Thursday, July 16, 2020

ബില്‍ ഗേറ്റ്‌സ്, ഒബാമ, എലോണ്‍ മസ്‌ക് അടക്കം പ്രമുഖരുടെ  ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സാൻഫ്രാൻസിസ്കോ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ, സ്പെയ്സ് എക്സ് സിഇഒ എലോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബെസോസ് അടക്കം അമേരിക്കയിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ആപ്പിളിന്റെയും യു.എസ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. സംഭവം പരിശോധിച്ചുവരികയാണെന്നും പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ട്വിറ്റർ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടർന്ന് വേരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റർ അറിയിച്ചു. പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. Content Highlight: Bitcoin scam: major twitter accounts hacked


from mathrubhumi.latestnews.rssfeed https://ift.tt/2Wo8THI
via IFTTT