തിരുവനന്തപുരം: അത്താണിയിൽവെച്ച് സ്വപ്ന സുരേഷിനെ കണ്ടെന്ന എ.എൻ രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. 2019ൽ അത്താണിയിൽവെച്ച് സ്വപ്നയെ കണ്ടു എന്നത് അവാസ്തവമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. ആരോപണത്തെ നിയമരപമായി നേരിടുമെന്നും അതിനെക്കറിച്ച് കൂടുതൽ പറയുന്നില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ പണം ഉപയോഗിച്ച് വിദേശ യാത്രകൾ നടത്തിയിട്ടില്ല. സഹോദരങ്ങൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ അമ്മയും അവിടെയാണ്. ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു. നാല് വർഷത്തിനിടെ 14 തവണയാണ് യുഎഇയിൽ പോയത്. അതിൽ ആറ് തവണയും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരമാണ് പോയത്. 35 വർഷമായി പൊതുരംഗത്തുള്ള തന്നെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപമര്യാദയായി പെരുമാറിയെന്ന് ഒരു സ്ത്രീയോ പുരുഷനോ ഇന്നേവരെ പരാതിപ്പെട്ടിട്ടില്ല. ആരോപണങ്ങളിൽ വ്യക്തിപരമായി വിഷമമുണ്ടെങ്കിലും അതിൽ പതറില്ല. കുടുംബത്തിന് ദുഖമുണ്ടെങ്കിലും അവർക്ക് തന്നെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി നടത്തി എന്ന് ചെന്നിത്തല പറയാത്തത് കൊണ്ട് അതിന് മറുപടി പറയുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. നിയമസഭയുടെ ശങ്കരനാരായണൻ ലോഞ്ച് ഡിസൈൻ ചെയ്യാൻ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപ്പിച്ചത്. അവർ അഴിമതി നടത്തിയതായി ട്രാക്ക് റെക്കോഡില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അവർ കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചിലവാക്കുന്ന പണം വീട്ടിൽകൊണ്ടുപോകുന്നില്ലെന്നും പതിനാറ് കോടിയല്ല ഒൻപത് കോടിയണ് ചിലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Speaker P. Sreeramakrishnan against A.N Radhakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2WszVOm
via
IFTTT