Breaking

Friday, July 17, 2020

സ്വര്‍ണക്കടത്തു കേസിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന് എന്‍.ഐ.എയോട് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണക്കടത്തു കേസിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന് പോലീസ്. എൻ.ഐ.എയ്ക്ക് ഡി.ജി.പി. നൽകിയ റിപ്പോർട്ടിലാണ് ആവശ്യം. ചില പ്രധാന സ്വർണക്കടത്ത് കേസുകൾ ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ഹവാല ഇടപാടുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എൻ.ഐ.എ. ആരംഭിച്ചതിനു പിന്നാലെ ഇവിടെ നടന്ന സ്വർണക്കടത്തു കേസുകളുടെ കേരള പോലീസ് ശേഖരിച്ച വിവരങ്ങൾ എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിന് ഒപ്പമാണ് കേരള പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ ചില സുപ്രധാന സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് പോലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതിൽ ഭീകരവാദബന്ധം സംശയിക്കുന്നുണ്ടെന്നും അതിനാൽ ഇവ അന്വേഷിക്കണമെന്നും എൻ.ഐ.എയോട് പോലീസ് ആവശ്യപ്പെടുന്നു. നിലവിൽ സംസ്ഥാന പോലീസ് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകൾ സ്വർണക്കടത്തിനു പിന്നിൽ നടക്കുന്നുണ്ടെന്നും നൂറോളം പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമായാണ് നിലവിൽ ഹവാല ഇടപാടുകൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഡി.ജി.പി. റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. എൻ.ഐ.എ. റിപ്പോർട്ട് പരിശോധിച്ചു വരികയാണ്. content highlights: state police requests nia to enquire terror link in gold smuggling cases


from mathrubhumi.latestnews.rssfeed https://ift.tt/3eyzMz3
via IFTTT