Breaking

Wednesday, July 15, 2020

സച്ചിനെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്‌; അയോഗ്യനാക്കാന്‍ നീക്കം

ജയ്പുർ: സച്ചിൻ പൈലറ്റിനെതിരെ കൂടുതൽ കടുത്ത നടപടികളുമായി കോൺഗ്രസ്. സച്ചിനേയും ഒപ്പമുള്ള എംഎൽഎമാരേയും അയോഗ്യരാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സച്ചിനും വിമത എം.എൽ.എമാർക്കും സ്പീക്കർ നോട്ടീസ് നൽകി. നിയമസഭാ കക്ഷിയോഗം ബഹിഷ്കരിച്ചതിനും പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനും പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് അത് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിനെയും വിമത എം.എൽ.എമാരെയും അയോഗ്യരാക്കിയാൽ, വിശ്വാസവോട്ടെടുപ്പിൽ ഗഹലോത്ത് സർക്കാരിന് അനായാസം ജയിക്കാം. ഈ സാധ്യത മുന്നിൽകണ്ടാണ് കോൺഗ്രസ് പക്ഷത്തിന്റെ നീക്കം. ചൊവ്വാഴ്ചയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിൻ പൈലറ്റിനെ നീക്കിയത്. content highlights: Disqualidication notice to sachin pilot and other mlas


from mathrubhumi.latestnews.rssfeed https://ift.tt/2DK2Fvl
via IFTTT