Breaking

Friday, July 10, 2020

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചേക്കില്ല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനിടയില്ലെന്ന് വിവരം. തിരുവനന്തപുരം വിമാനത്താവളത്താവള പരിസരത്തുള്ള ചില ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽവിമാനത്താവളപരിസരത്ത് പോലീസ് ക്യാമറകളില്ലെന്ന്പോലീസ് വ്യക്തമാക്കി. വിമാനത്താവള പരിസരത്തെമൂന്ന് മാസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ചാക്ക ബൈപാസ് വരെയാണ് പോലീസിന്റെ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുള്ളത് അതിൽ തന്നെ ഒരു മാസത്തെ ദൃശ്യങ്ങളാണ് സൂക്ഷിക്കുന്നതെന്നുംപരിശോധനയിൽ ലഭിക്കുന്ന ദൃശ്യങ്ങൾ നൽകാമെന്നുംപോലീസ് അറിയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3gMhoE2
via IFTTT