Breaking

Saturday, July 4, 2020

സാമൂഹികവ്യാപനം തടയാന്‍ തലസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം:ഉറവിടമറിയാത്തതും സമ്പർക്കത്തിലൂടെയുമുള്ള രോഗികൾ കൂടിയതോടെ തിരുവനന്തപുരം നഗരം അതീവ ജാഗ്രതയിലേക്ക്. സാമൂഹികവ്യാപനം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് തലസ്ഥാനത്ത് സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് അപകട സൂചനയുടെ ലക്ഷണമാണെന്ന് മേയർ പറഞ്ഞു. തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ജനത്തിരക്ക് കുറയ്ക്കാൻ ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനിയും വലിയ നിയന്ത്രണങ്ങളിലേക്ക് തലസ്ഥാനം പോകുകയാണ്. മാർക്കറ്റുകളിൽ അടക്കം നിയന്ത്രണം നടപ്പിലാക്കും. ആഴ്ചയിൽ മൂന്ന് ദിവസം മാർക്കറ്റുകൾ തുറന്ന് പ്രവർത്തിക്കില്ല. വൈകുന്നേരം ഏഴ് മണിവരെയാണ് കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നഗരത്തിലൂടെ കൂട്ടമായിട്ടുള്ള യാത്രകൾ ഒഴിവാക്കണമെന്നും. വാഹനങ്ങളുടെ ഉപയോഗവും നഗരത്തിൽ കുറയ്ക്കണമെന്നും ശ്രീകുമാർ പറഞ്ഞു. Content Highlight: Tight restrictions in TVM


from mathrubhumi.latestnews.rssfeed https://ift.tt/3isronD
via IFTTT