Breaking

Saturday, July 4, 2020

ഒരിഞ്ചുപോലും പിന്നോട്ടില്ല; ലഡാക്കില്‍ കൂടുതല്‍ സേനാ വിന്യാസം, എത്തിയത് നാല് ഡിവിഷന്‍ സൈന്യം

ന്യൂഡൽഹി: ഗൽവാൻ സംഘർഷത്തിന് പരിഹാരമുണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിൽ ലഡാക്കിൽ കൂടുതൽ സേനയെ വിന്യസിച്ചു. നാല് ഡിവിഷൻ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലഡാക്കിലെ സൈനിക വിന്യാസം സമാനതകളില്ലാത്തതാണ്. കഴിഞ്ഞ മെയ്മാസം വരെ ഒരുഡിവിഷൻ മാത്രമാണ് ലഡാക്കിൽ വിന്യസിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് നാലായി വർധിപ്പിച്ചിരിക്കുകയാണ്. 15,000 മുതൽ 20,000 സൈനികർ വരെയാണ് ഒരു ഡിവിഷനിൽ ഉണ്ടാവുക. ലഡാക്കിൽ ചൈനയുമായി 856 കിലോമീറ്റർ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയിൽ ഏകദേശം കുറഞ്ഞത് 60,000 സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നർഥം. മറുഭാഗത്ത് ചൈനീസ് സൈന്യം വലിയ തോതിൽ തമ്പടിച്ചതിനെ തുടർന്നാണ് ഇത്രയും വലിയ സേനാ വിന്യാസത്തിന് ഇന്ത്യ നിർബന്ധിതമായത്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി സൈനികരുമായി ചർച്ച നടത്തി നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയധികം സേനാ വിന്യാസം ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് മൂന്ന് ഡിവിഷൻ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കിൽ എത്തിച്ചിട്ടുണ്ട്. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതൽ സൗത്ത് ലഡാക്കിലെ ചുമുർ വരെയാണ് സേനയെ വിന്യസിച്ചത്. കാരക്കോറം പാസ്, ദൗലത് ബേഗ് ഓൽഡി, ഡെസ്പാങ്, ഗൽവാൻ താഴ്വര, പാംഗോങ് തടാകം. ഡെംചോക്, കോയിൽ, ചുമുർ എന്നിവിടങ്ങളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. സംഘർഷം വർധിച്ച് വരുന്ന സാഹചര്യത്തിൽ മെയ് മാസത്തിൽ സേനയുടെ രണ്ട് മൗണ്ടെയ്ൻ ഡിവിഷനെ ലഡാക്കിൽ എത്തിച്ചിരുന്നു. തന്ത്രപ്രധാന പോസ്റ്റുകളിൽ ഇവരെ വിന്യസിക്കുകയും ചെയ്തു. എന്നാൽ സംഘർഷം പരിഹരിക്കപ്പെടാതെരൂക്ഷമായ സാഹചര്യത്തിൽ കുടുതൽ സേനയും പീരങ്കികളും ടാങ്കുകൾ ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളും ഇന്ത്യ ഇവിടേക്ക് എത്തിച്ചിരുന്നു. മെയ് മാസത്തിനു മുമ്പ് സൈന്യത്തിന്റെ 14 കോർപ്സ് ഡിവിഷൻ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. സിയാച്ചിൻ മുതൽ ചുമുർ വരെ ലഡാക്കിലെ ഇന്ത്യൻ മണ്ണ് സംരക്ഷിക്കാൻ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. Content Highlights:ndian Army deploys more troops in eastern Ladakh


from mathrubhumi.latestnews.rssfeed https://ift.tt/2D8UTLf
via IFTTT