Breaking

Saturday, July 18, 2020

ഇന്ത്യയുടെ ആരോഗ്യസംവിധാനം ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി ഉറപ്പാക്കുന്നു- പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ജനകീയ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭ സാമ്പത്തിക സാമൂഹിക സമിതിയുടെ ഉന്നതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് ഉറപ്പാക്കുന്നതിനായി താഴേത്തട്ടിലുള്ള ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിൽ കോവിഡ് 19 നെതിരായ പോരാട്ടത്തെ ഞങ്ങൾ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻശ്രമിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനം ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി ഉറപ്പാക്കാൻ ഇന്ത്യയെ സഹായിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു. ഭൂകമ്പമോ. ചുഴലിക്കാറ്റോ മറ്റെന്തെങ്കിലും പ്രകൃതി ദുരന്തങ്ങളോ, മനുഷ്യനിർമിത പ്രതിസന്ധികളോ ആവട്ടെ ഇന്ത്യ വേഗത്തിലും ഐക്യത്തോടും കൂടിയാണ് പ്രതികരിക്കാറുള്ളത്. കോവിഡിനെതിരായ ഞങ്ങളുടെ കൂട്ടായ പോരാട്ടത്തിൽ 150തിലധികം രാജ്യങ്ങളിലേക്ക് മെഡിക്കൽ-ഇതര സഹായങ്ങൾ നൽകി. ദരിദ്ര കുടുംബങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി 300 മില്യൺ ഡോളലിധികം രൂപയുടെ പാക്കേജുകൾ പ്രഖ്യാപിച്ചതായും അവകാശപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരുമെന്നും പ്രത്യാശപ്രകടിപ്പിച്ചു. ആഗോള സമ്പവ്യവസ്ഥയുമായി സമന്വയിപ്പിച്ചുകൊണ്ട് സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തോടെ ആത്മനിർഭർ ഭാരത് എന്ന ഒരു കാഴ്ചപ്പാട് ഞങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങളേയും അവരുടെ സുസ്ഥിരവികസന ലക്ഷ്യത്തിലേക്കെത്തുന്നതിനായി ഞങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാന്മാരാണ്. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ വിജയിച്ചാൽ ആഗോളലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അത് വളരെയധികം മുന്നോട്ടുപോകുമെന്ന് ഞങ്ങൾക്കറിയാം. മോദി പറഞ്ഞു. ഞങ്ങളുടെ മുദ്രാവാക്യം എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നാണ്. ഇത് ആരേയും പിന്നിലുപേക്ഷിക്കരുതെന്ന എസ്ഡിജി തത്വവുമായി ചേരുന്നതാണെന്നും മോദി കൂട്ടിച്ചേർത്തു. Content Highlights: In India, we have tried to make the fight against the pandemic a peoples movement : PM Modi


from mathrubhumi.latestnews.rssfeed https://ift.tt/3jecCkU
via IFTTT