ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു ചൊവ്വാഴ്ച മുതൽ ലോക്ഡൗണിലേക്ക് ചൊവ്വാഴ്ച രാത്രി മുതൽ ആരംഭിക്കുന്ന ലോക്ഡൗണുമായി ബന്ധപ്പെട്ട വിശദമായ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. ജൂലൈ 14ന് രാത്രി എട്ട് മുതൽ ജൂലൈ 22ന് പുലർച്ചെ അഞ്ച് വരെയായിരിക്കും ലോക്ഡൗൺ. നേരത്തെ ഷെഡ്യൂൾ ചെയ്ത ഫ്ളെറ്റുകളും ട്രെയിനുകളും സർവ്വീസ് നടത്തും. ഈ അവസരത്തിൽ യാത്രക്കാരുടെ ടിക്കറ്റുകളെ പാസായി പരിഗണിക്കും അനുവദിച്ചിട്ടുള്ള അടിയന്തിര പ്രവർത്തനങ്ങൾക്ക് മാത്രമെ സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കൂ. തുറന്ന് പ്രവർത്തിക്കുന്നവ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ പാൽ,പലചരക്ക്,പച്ചക്കറി തുടങ്ങിയ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ അഞ്ച് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ തുറക്കാം. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കാനായി ഹോം ഡെലിവറി അനുവദിക്കും സെക്രട്ടറിയേറ്റ് ഓഫീസുകളായ വിധാൻ സൗധയും വികാസ് സൗധയും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. സെറ്റിൽ തൊഴിലാളികൾ ലഭ്യമാണെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ തുടരാം. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും തുറക്കാം വൈദ്യുതി,വെള്ളം,എൽപിജി എന്നീ ആവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളും തുറന്നു പ്രവർത്തിക്കും അടച്ചിടുന്നവ ബസ്,മെട്രോ,ടാക്സി മുതലായ പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും അടച്ചിടും. ഹോട്ടലുകൾ തുറക്കാമെങ്കിലും ഇരുന്നു കഴിക്കൽ അനുവദനീയമല്ല. ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ മാത്രമെ അനുവദിക്കു. ആവശ്യസേവനങ്ങൾ നൽകുന്നതൊഴികെയുള്ള സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. ആവശ്യസേവനങ്ങൾക്കായി പോകുന്നവർക്ക് തൊഴിലിടത്തിലെ ഐടി കാർഡ് ഉപയോഗിക്കാം കായിക സമുച്ചയങ്ങൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടയ്ക്കും സിനിമാ തിയറ്ററുകളും മാളുകളും തുറക്കില്ല ആരാധനാലയങ്ങൾ തുറക്കില്ല Content Highlight: bengaluru goes Into lockdown
from mathrubhumi.latestnews.rssfeed https://ift.tt/38VubSg
via
IFTTT