മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടർച്ചയായ ഒമ്പതാം വിജയവുമായി റയൽ മാഡ്രിഡ് തങ്ങളുടെ 34-ാം ലാ ലിഗ കിരീട വിജയത്തിന് തൊട്ടടുത്ത്. ഗ്രാനഡയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് റയൽ മറികടന്നത്. ജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 83 പോയന്റുമായി റയൽ രണ്ടാമതുള്ള ബാഴ്സയുമായുള്ള അകലം നാലു പോയന്റാക്കി വർധിപ്പിച്ചു. രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ഇനി അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ റയൽ ഇത്തവണ തങ്ങളുടെ 34-ാം ലീഗ് കിരീടമുയർത്തും. 10-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡിയാണ് റയലിനായി ആദ്യം വലകുലുക്കിയത്. പിന്നാലെ 16-ാം മിനിറ്റിൽ കരീം ബെൻസേമയും സ്കോർ ചെയ്തു. ലീഗിൽ ബെൻസേമയുടെ ഗോൾ നേട്ടം ഇതോടെ 19 ആയി. എന്നാൽ രണ്ടു ഗോൾ വീണതോടെ ഗ്രാനഡ ഉണർന്നു കളിച്ചു. 50-ാം മിനിറ്റിൽ ഡാർവിൻ മാച്ചിസിലൂടെ അവർ ഒരു ഗോൾ മടക്കുകയും ചെയ്തു. എന്നാൽ പിന്നീട് റയലിന്റെ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. Content Highlights: Real Madrid on brink of La Liga title after win at Granada
from mathrubhumi.latestnews.rssfeed https://ift.tt/3iUxM7D
via
IFTTT