Breaking

Wednesday, July 22, 2020

യുഎസില്‍ കോവിഡ് പ്രതിസന്ധി മെച്ചപ്പെടും മുമ്പ് കൂടുതല്‍ വഷളാകും- മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: കൊറോണവൈറസ് പ്രതിസന്ധി യുഎസിൽ മെച്ചപ്പെടുന്നതിന് മുമ്പായി കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.രാജ്യത്തിന്റെ ചില മേഖലകളിൽ കോവിഡ് പ്രതിരോധംമികച്ച രീതിയിൽ നടക്കുന്നതായും വൈറ്റ്ഹൗസിൽ നടത്തിയ പ്രതിദിന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മറ്റുള്ളവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നിർഭാഗ്യവശാൽ മെച്ചപ്പെടുന്നതിന് മുമ്പ് ഇത് വളരെ മോശമാകും രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കോവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു. മുഖാവരണം ധരിക്കാൻ ട്രംപ് അമേരിക്കൻ ജനതയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഞാൻ എല്ലാവരോടുമായി പറയുന്നു, നിങ്ങൾക്ക് സാമൂഹികഅകലം പാലിക്കാൻ സാധിക്കാത്തപ്പോൾ മാസ്ക് ധരിക്കുക. നിങ്ങൾ മാസ്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം, ട്രംപ് പറഞ്ഞു. വൈറസിനെ കൈകാര്യംചെയ്യുക മാത്രമല്ല അത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വാക്സിനുകൾ വരാൻ പോകുന്നു. പലരും വിചാരിച്ചതിനേക്കാളും വേഗത്തിലാണ് വാക്സിൻ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസ് അപ്രത്യക്ഷമാകുമെന്ന വാദവും ട്രംപ് ആവർത്തിച്ചു. നിലവിൽ 141,000 പേരാണ് യുഎസിൽകോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. Content Highlights:US Virus Crisis To "Get Worse Before It Gets Better-Warns Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2OYaobH
via IFTTT