Breaking

Wednesday, July 8, 2020

സ്വപ്‌നയുടെ നിയമനം: ഐടി വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ ഐ.ടി. വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിൽ പൊരുത്തക്കേട്. വിഷൻ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പാണെന്നാണ് കഴിഞ്ഞദിവസം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്. വിഷൻ ടെക്നോളജീസ് വഴിയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്വപ്നയെ നിയോഗിച്ചത്. ഒരു വർഷ കരാർ ആയതിനാലാണ് സ്വന്തം ജീവനക്കാരെ നിയോഗിക്കാതെ ബാഹ്യ ഏജൻസി വഴി സ്പേസ് പാർക്കിലേക്ക് നിയമനം നടത്തിയത്. ഇത്രയും പരിശോധിച്ചാൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കരുതാം. ആ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐ.ടി. വകുപ്പുമായും ഇവർക്ക് നേരിട്ട് ഒരു ബന്ധവുമില്ല- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയിലേക്ക് ആരാണ് സ്വപ്നയെ റഫർ ചെയ്തത്?. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോഴാണ് മുഖ്യമന്ത്രി പറഞ്ഞതിലെ പൊരുത്തക്കേടുകൾ വ്യക്തമാകുന്നത്. സ്വപ്നയുടെ നിയമനത്തെ കുറിച്ച് ശിവശങ്കർ പറഞ്ഞത് ഇങ്ങനെ: സ്വപ്ന വിഷൻ ടെക്നോളജീസിൽ ആയിരുന്നു. അവർക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായി ഹ്രസ്വകാല മാനേജ്മെന്റ് കരാർ ഉണ്ടായിരുന്നു. ഐ.ടി. വകുപ്പ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് സ്വപ്നയുടെ പ്രൊഫൈൽ സ്വതന്ത്ര പ്രൊഫഷണൽ റഫറൻസായി ഫോർവേഡ് ചെയ്തു. അഭിമുഖത്തിനു ശേഷം അവർ സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചു. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. സ്വപ്നയെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് ശുപാർശ ചെയ്തത് ഐ.ടി. വകുപ്പാണ്. content highlights: inconsistency in chief ministers explanation over swapna sureshs appointment


from mathrubhumi.latestnews.rssfeed https://ift.tt/2VXWHNI
via IFTTT