Breaking

Wednesday, July 8, 2020

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്റെ സര്‍ട്ടിഫിക്കറ്റ്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകസ്വപ്ന മികച്ച ഉദ്യോഗസ്ഥയാണെന്ന് യു.എ.ഇ. കോൺസുലേറ്റ് സർട്ടിഫിക്കറ്റ് നൽകി. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐ.ടി. വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ സ്വപ്ന ജോലി നേടിയത്. വിഷൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ ജോലിക്കായി രേഖകൾ നൽകിയതിന്റെ വിശദാംശങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്നയെ സാമ്പത്തിക തിരിമറികൾക്ക് പുറത്താക്കി എന്നായിരുന്നു കോൺസുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത് യു.എ.ഇ. കോൺസുലേറ്റ് അന്നു നൽകിയ ഗുഡ് സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് സ്വപ്ന സർക്കാർ തലത്തിൽ ജോലിയിലേക്ക് എത്തിയത് എന്നാണ്. മികച്ച ഉദ്യോഗസ്ഥയാണ് സ്വപ്ന സുരേഷ് എന്നാണ് കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റിൽ പറയുന്നത്. സ്വപ്ന നൽകിയ സർട്ടിഫിക്കറ്റുകൾക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബി.കോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. എന്നാൽ ഈ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നും സംശയമുണ്ട്. കൂടാതെ ഒമ്പതുവർഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവർത്തിപരിചയം ഉണ്ടെന്നും ഈ ബയോഡേറ്റ പറയുന്നു. content highlights: swapna suresh uae consulate certificate


from mathrubhumi.latestnews.rssfeed https://ift.tt/3eaKdZ8
via IFTTT