ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലയിൽ നിന്ന് ഇരുസേനകളും പിൻവാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മുൻപ് മോദി പറഞ്ഞത് ഓർമ്മപ്പെടുത്തി വിമർശനവുമായി കോൺഗ്രസ് നേതാക്കളായ ശശി തരൂരും രൺദീപ് സിങ് സുർജേവാലയും രംഗത്ത്. 2013 ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ സേനകൾ നടത്തിയ പിന്മാറ്റത്തെ കുറിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ട്വീറ്റ് ചെയ്തിരുന്നു. "ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കുന്നത് മനസിലാക്കാം, പക്ഷെ എന്തിനാണ് ഇന്ത്യൻ സേന പിൻവാങ്ങുന്നത്, നാമെന്തിന് പിൻമാറണം", ഇതായിരുന്നു മോദി ട്വീറ്റ് ചെയ്തത്. आदरणीय प्रधान मंत्री जी, क्या आपके शब्द याद हैं? क्या आपके शब्दों के कोई मायने हैं? क्या बताएँगे की अब हमारी फ़ोर्स हमारी सरज़मीं से क्यों पीछे हट रही हैं? देश जबाब माँगता है। pic.twitter.com/M6RgEfK7sQ — Randeep Singh Surjewala (@rssurjewala) July 7, 2020 "ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകൾ ഓർമയുണ്ടോ, ആ വാക്കുകൾക്ക് എന്തെങ്കിലും അർഥം കൽപിച്ചിരുന്നോ, നമ്മുടെ മണ്ണിൽ നിന്ന് നമ്മുടെ സേന പിൻമാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്", സുർജേവാല ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി ശശിതരൂരും ട്വീറ്റ് ചെയ്തു. "ഇക്കാര്യത്തിൽ ഞാൻ മോദിജിയ്ക്കൊപ്പമാണ്, ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നൽകണം". മോദിയുടെ ട്വീറ്റിനൊപ്പം തരൂർ കുറിച്ചു. I stand with Modiji on this. PM must answer his question! https://t.co/xauOoFONvh — Shashi Tharoor (@ShashiTharoor) July 7, 2020 സേനാപിൻമാറ്റത്തിനെതിരെ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി രാഹുൽ കുറ്റപ്പെടുത്തി. 20 ഇന്ത്യൻ സൈനികരെ വധിച്ചതിനെ ന്യായീകരിക്കാൻ ചൈനയ്ക്ക് അവസരം നൽകുന്നതെന്തിനാണെന്നും രാഹുൽ ചോദിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gCEwoF
via
IFTTT