മുംബൈ: അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ രാമജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനു പിന്നാലെ പ്രതികരണവുമായി എൻസിപി നേതാവ് ശരദ് പവാർ. രാമക്ഷേത്രം നിർമ്മിച്ചാൽ കോവിഡിനെ തുടച്ചു നീക്കാമെന്നാണ് ചിലരുടെ വിചാരമെന്നാണ് അദ്ദേഹം പറഞ്ഞത്. "കോവിഡിനെ ഉൻമൂലനം ചെയ്യുക എന്നതിനാണ് മഹാരാഷ്ട്ര സർക്കാർ മുൻഗണന കൊടുക്കുന്നത്. പക്ഷെ ചിലർ കരുതുന്നത് രാമ ക്ഷേത്രം നിർമ്മിക്കുന്നത് കോവിഡിനെ ശമിപ്പിക്കുമെന്നാണ്". രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടചോദ്യത്തിന് സോളാപ്പൂരിൽ മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു പവാർ. ഏതാനും മാസം മുമ്പ് തുടങ്ങേണ്ടിയിരുന്ന രാമക്ഷേത്ര നിർമ്മാണം കോവിഡ് ഭീഷണിയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റ് 3, 5 തീയതികളാണ് ശുഭ മുഹൂർത്തങ്ങളായി ഇപ്പോൾ കണ്ടുവെച്ചിരിക്കുന്നതെന്ന്രാമ ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് നൃത്യഗോപാൽ ദാസിന്റെ വക്താവ് മഹന്ദ് കമാൽ നയൻ ദാസ് പറഞ്ഞു. ഭൂമിപൂജ പ്രധാനമന്ത്രി നിർവ്വഹിക്കണമെന്നാണ് രാജ്യത്തിന്റെ മുഴുവൻ അഭിപ്രായം എന്ന് ട്രസ്റ്റ്അംഗങ്ങളും പറഞ്ഞു.. content highlights:Some people think building temple will eradicate Covid, says Sharad pawar
from mathrubhumi.latestnews.rssfeed https://ift.tt/2CMyxz4
via
IFTTT