കാസർകോട്: കോവിഡ് പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ ഡോ. ഡി.സജിത്ത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് ശനിയാഴ്ച രാത്രി 12 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എല്ലാ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ജില്ലയിൽ നിരോധിച്ചു. ഈ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസർ, മാസ്ക്, രണ്ട് മീറ്റർ ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2OSPPNA
via
IFTTT