ഹരിയാണ: സച്ചിൻ പൈലറ്റ് വിഭാഗത്തിലെ എംഎൽഎമാർ താമസിച്ചിരുന്ന ഹരിയാണ മനേസറിലെ റിസോർട്ട് ക്വാറന്റീൻ കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിയാണയിലെ ബിജെപി സർക്കാരിന്റെ സുരക്ഷിതവലയത്തിൽ നിന്ന് ജയ്പുരിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് നേതൃത്വം സച്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിറകെയാണ് ഒറ്റരാത്രികൊണ്ട് എംഎൽഎമാർ താമസിക്കുന്ന ബെസ്റ്റ് വെസ്റ്റേൺ റിസോർട്ട് ക്വാറന്റീൻ കേന്ദ്രമായി മാറിയത്. റിസോർട്ടിന്റെ പ്രവേശനകവാടത്തിൽ ക്വാറന്റീൻ കേന്ദ്രമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റിസോർട്ടിനകത്ത് കോവിഡ് 19 രോഗികളുണ്ടെന്നും ആർക്കും പ്രവേശനമില്ലെന്നും ഗേറ്റിൽ നിൽക്കുന്ന സുരക്ഷാജീവനക്കാർ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. എന്നാൽ എത്ര രോഗികളുണ്ടെന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ പങ്കുവെക്കാൻ അയാൾ തയ്യാറായില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെക്കാൻ റിസോർട്ട് ജീവനക്കാരും തയ്യാറായില്ല. സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ഈ ആഴ്ച ആദ്യമാണ് ഡൽഹിയിലെത്തിയത്. മനേസറിലെ ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലാണ് ഇവർ ആദ്യം തങ്ങിയത്. എന്നാൽ പിന്നീട് ഇവരിൽ ചിലരെ ബെസ്റ്റ് വെസ്റ്റേൺ റിസോർട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. സച്ചിൻ പൈലറ്റ് വിഭാഗത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വീഡിയോ രണ്ടുദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. ഈ റിസോർട്ടിൽ വെച്ചാണ് ആ വീഡിയോ ചിത്രീകരിച്ചത്. കോൺഗ്രസിനൊപ്പമാണെങ്കിൽ ഹരിയാണ ബിജെപി സർക്കാരിന്റെ അതിഥിയായി തുടരുന്നത് അവസാനിപ്പിച്ച് ജയ്പൂരിലേക്ക് മടങ്ങണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയിൽ ചേരില്ലെന്ന സച്ചിൻ പൈലറ്റിന്റെ പ്രസ്താവന ഞങ്ങൾ കണ്ടു. നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നില്ലെങ്കിൽ ഹരിയാണ സർക്കാരിന്റെ സുരക്ഷിതവലയത്തിൽ നിന്ന് പുറത്തുവരാൻ തയ്യാറാകണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുമായുള്ള എല്ലാ സംഭാഷണങ്ങളും അവസാനിപ്പിച്ച് ജയ്പുരിലെ വീട്ടിലേക്ക് മടങ്ങിയെത്തണം.എന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞത്. എന്നാൽ സച്ചിൻ പൈലറ്റ് റിസോർട്ടിൽ തങ്ങുന്നതിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. Content Highlights:A resort in Haryanas Manesa, where Sachin Pilot team housing,is claiming to be a quarantine centre
from mathrubhumi.latestnews.rssfeed https://ift.tt/3j297y1
via
IFTTT