Breaking

Thursday, July 16, 2020

രാജ്യത്തെ കോവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 32,695 പുതിയ കോവിഡ് 19 കേസുകൾ. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനടയിൽ മുപ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 606 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയർന്നു. നിലവിൽ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേർ രോഗമുക്തി നേടി. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്. ജൂലായ് 15 വരെ 1,27,39,490 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ബുധനാഴ്ച മാത്രം 3,26,826 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. നിലവിൽ 1,15,346 കേസുകളാണ് ന്യൂഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്ക് തൊട്ടുമുന്നിലുളള ബ്രസീലിൽ 19,66,748 കേസുകളാണ് സ്ഥിരീകരിച്ചത്. പട്ടികയിൽ ഒന്നാംസ്ഥാനത്തുളള യുഎസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,97,767 ആണ്. മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മരണനിരക്ക് കുറവാണ് എന്നുള്ളതാണ് ആശ്വാസം. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ എട്ടാംസ്ഥാനത്താണ് ഇന്ത്യ. Content Highlights:Highest single day spike of 32,695 Covid19 cases and 606 deaths reported in India


from mathrubhumi.latestnews.rssfeed https://ift.tt/2ChjzRt
via IFTTT