Breaking

Saturday, July 25, 2020

ക്വാറന്റീനില്‍ കഴിയവെ പാമ്പു കടിയേറ്റ കുഞ്ഞിന് കോവിഡ്; രക്ഷകനായ സിപിഎം നേതാവ് നിരീക്ഷണത്തില്‍

രാജപുരം: ക്വാറന്റീനിൽ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാമ്പു കടിയേറ്റ കുട്ടിക്ക് രക്ഷകനായി എത്തിയ അയൽവാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനിൽ മാത്യുവിനെ നിരീക്ഷണത്തിലാക്കി. ബിഹാറിൽ നിന്നെത്തിയ പാണത്തൂർ വട്ടക്കയം സ്വദേശികളായ ദമ്പതികൾക്കൊപ്പം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഒന്നര വയസുകാരിക്ക് ചൊവ്വാഴ്ചയാണ് പാമ്പുകടിയേറ്റത്. വീടിന്റെ ജനൽ കർട്ടണിനിടയിൽ നിന്ന് അണലി കടിക്കുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും കൊറോണ ഭീതിയെ തുടർന്ന് ആരും വീടിനകത്തേക്ക് കയറാൻ തയ്യാറായില്ല. ഇതിനിടയിലാണ് വിവരം അറിഞ്ഞെത്തിയ അയൽവാസിയും സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനൽ മാത്യു വീടിനകത്തേക്ക് കയറി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയിൽ കോവിഡ് കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനൽ മാത്യു നിരീക്ഷണത്തിലായി. ഈ മാസം 16-നാണ് ബിഹാറിൽ അധ്യാപകരായ ദമ്പതികളും കുഞ്ഞും വട്ടക്കയത്തെ വീട്ടിലെത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2WRMcM8
via IFTTT