കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാലു പേർക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിലാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യൽ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവർത്തനം നടത്തുന്ന സാജൻ കേച്ചേരി, ഇവരുടെ സഹായികൾ ആയ സലാം, ഷാഹിദ് എന്നീ നാലു പേർക്കെതിരേയാ ണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്ക്ക് സഹായവുമായി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3h9isSO
via
IFTTT