Breaking

Saturday, July 18, 2020

തിരുവനന്തപുരത്ത് കടയ്ക്ക് തീപ്പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപ്പിടിച്ചു. സമീപത്തെ വീട്ടിലേക്കും തീ പടർന്നു. തീയണയ്ക്കാൻ ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാണ്. ആർക്കും പരിക്കില്ല. കട പൂർണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും തീപ്പിടിച്ചിട്ടുണ്ട്. ലോക്ഡൗൺ ആയതിനാൽ കട പ്രവർത്തിക്കുന്നില്ലായിരുന്നു. ശനിയാഴ്ച പുലർച്ചെ കടയിൽനിന്ന് തീ ഉയരുകയായിരുന്നു. സ്ഥലത്ത് 15 വർഷമായി പ്രവർത്തിച്ചു വരുന്ന കടയായിരുന്നു ഇത്. content highlights: fire breaks out in shop at thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2OyFGFx
via IFTTT