ന്യൂഡൽഹി: അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ നൽകിയ നോട്ടീസിനെതിരെ നിയമപരമായ മാർഗം സ്വീകരിക്കുന്നതിന് മുമ്പ് ഉപദേശം തേടുന്നതിനായി സച്ചിൻ പൈലറ്റ് തന്നെ വിളിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനുസിംഘ്വി. വ്യാഴാഴ്ചയാണ് സ്പീക്കർ നൽകിയ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും17എം.എൽ.എമാരും ഹൈക്കോടതിയെ സമീപിച്ചത്. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് തമാശരൂപത്തിൽ പറഞ്ഞു. കാരണം മറുപക്ഷത്തിന് ഉപദേശം നൽകിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും നന്നായി ചിരിച്ചു. അതായിരുന്നു അതിന്റെ അവസാനം. സിംഘ്വി പറഞ്ഞു. സച്ചിൻ പൈലറ്റിനെ പ്രിയപ്പെട്ട സുഹൃത്തെന്നും ഏറ്റവും വിലമതിക്കുന്ന സുഹൃത്തെന്നുമാണ് സിംഘ്വി വിശേഷിപ്പിച്ചത്. വളരെക്കാലമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും തന്റെ ഉപദേശത്തെ വിലമതിക്കുന്നതിനാലാണ് സച്ചിൻ തന്നെ വിളിച്ചതെന്നും സിംഘ്വി പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ ഭിന്നതമറന്ന് ഒന്നിക്കണമെന്ന് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളാണ് സിംഘ്വി. എന്തിനും ഒരു സമയവും കാലവും ഉണ്ട്.ഗെഹ് ലോത്തിനെപ്പോലെയും സച്ചിനെപ്പോലെയുമുളള നേതാക്കൾ സ്ഥിരതയും പക്വതയും പ്രകടിപ്പിക്കണം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് സ്പീക്കർ സി.പി. ജോഷി സച്ചിൻ പൈലറ്റടക്കമുള്ള 18എം.എൽ.എമാർക്ക് അയോഗ്യത മുന്നറിയിപ്പ് നൽകികൊണ്ടുള്ള നോട്ടീസയച്ചത്. നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. തുടർന്ന് നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും അനുഭാവികളായ 17എം.എൽ.എമാരും ഹൈക്കോടതിയെ സമീപിച്ചു. Content Highlights:Sachin telephoned me two days ago says Abhishek Singhvi
from mathrubhumi.latestnews.rssfeed https://ift.tt/2OA5d18
via
IFTTT