കോഴിക്കോട്: കെ മുരളീധരൻ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽവെച്ചായിരുന്നു ചടങ്ങുകൾ. ഈ ചടങ്ങിൽ കെ മുരളീധരൻ എംപി പങ്കെടുത്തിരുന്നു. തുടർന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവർക്കും കോവിഡ് പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം കെ മുരളീധരൻ എംപി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതൽ ഡോക്ടർ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന. Content Highlights: K Muraleedharan MP Covid-19 test
from mathrubhumi.latestnews.rssfeed https://ift.tt/3hpW9s6
via
IFTTT