Breaking

Friday, July 24, 2020

രാജ്യത്ത്‌ 24 മണിക്കൂറിനുള്ളില്‍ 50,000 ത്തോളം പുതിയ കോവിഡ് കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,310 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 740 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവിൽ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 8,17,209 പേർ ഇതുവരെ പൂർണമായും രോഗമുക്തി നേടി. രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകൾ പരിശോധിച്ചു. കോവിഡ് കൂടുതൽ രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടക്കുകയാണ്. തമിഴ്നാട്ടിൽ രണ്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നു. കർണാടകയിൽ 80,000ത്തിലേറെ രോഗികളുണ്ട്. content highlights: covid 19, india covid tally, corona virus, covid cases


from mathrubhumi.latestnews.rssfeed https://ift.tt/2OR8GIX
via IFTTT