Breaking

Friday, July 10, 2020

ഇന്ന് ഉച്ചവരെ ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധനവില അടിക്കടി കൂട്ടുന്നതിനെതിരേ ഓട്ടോ-ടാക്‌സി ജീവനക്കാർ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്. എന്നാൽ, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികൾക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനങ്ങളും ആംബുലൻസും ക്രമീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കേന്ദ്രസർക്കാർ ഓഫീസിനുമുന്നിൽ പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3fgyfPc
via IFTTT