Breaking

Friday, July 24, 2020

ലോകത്തെ 50 കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് റിലയന്‍സ്

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയർന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്നു. ഇതോടെയാണ് ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ) തുടങ്ങിയ ആഗോള വമ്പന്മാരോടൊപ്പം ഇന്ത്യയുടെ റിലയൻസിന് ഇടംപിടിക്കാനായത്. 1.7 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൗദി അരാംകോയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. റിലയൻസിന്റെ സ്ഥാനം 48 ആണ്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഈ സ്ഥാനത്തെത്തുന്നത്. ആദ്യ 100-ൽ ഇടംപിടിച്ചിട്ടുള്ള ഇന്ത്യൻ കമ്പനി റിലയൻസിന് പുറമെ ടി.സി.എസ്. മാത്രമാണ്. ഏഷ്യയിൽ നിന്നുള്ള കമ്പനികളിൽ പത്താം സ്ഥാനത്താണ് റിലയൻസ്.


from mathrubhumi.latestnews.rssfeed https://ift.tt/2D0ZoaI
via IFTTT