കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവരിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. ഇതിനിടെ, മലപ്പുറത്ത് നിരീക്ഷണത്തിലിരുന്ന ആൾ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. 12 ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഇന്ന് നടത്തും. Content Highlights:Covid 19 death: A bedridden patient died at a nunnery in Kochi
from mathrubhumi.latestnews.rssfeed https://ift.tt/2CHOXJg
via
IFTTT