ന്യൂഡൽഹി: രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. നിലവിൽ 2,69,789 പേർ ചികിത്സയിലുണ്ട്. 4,76,978 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയിൽ 2,23,724 ആളുകളിലാണ് ഇതുവരെ രോഗം ബാധിച്ചത്. 1,23,192 പേർ രോഗമുക്തരായി. 9,448 പേർ ഇതുവരെ മരിച്ചു. മുംബൈ, താനെ. പുണെ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകളിൽ രോഗം ബാധിച്ചത്. തമിഴ്നാട്ടിൽ ഇതുവരെ 1,22,350 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേർ രോഗമുക്തരായി. 1,700 ആളുകൾ രോഗബാധയേത്തുടർന്ന് മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 1,04,864 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 78,199 പേർ രോഗമുക്തരായപ്പോൾ 3,213 പേർ ഇതുവരെ മരിച്ചു. Content Highlights:India reports the highest single-day spike of 24879 new #COVID19 cases
from mathrubhumi.latestnews.rssfeed https://ift.tt/3e8SXiJ
via
IFTTT