Breaking

Wednesday, July 8, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 22,752 കേസുകള്‍; മരണം 482

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്-19 കേസുകൾ. 482 പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. ഇതിൽ 2,64,944 എണ്ണം സജീവ കേസുകളാണ്. 4,56,831 പേർ രോഗമുക്തി നേടി. 20,642 പേർക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇതുവരെ 1,04,73,771 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഇന്നലെ മാത്രം 2,62,679 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. നിലവിൽ 2,17,121 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. 1,18,558 പേർ രോഗമുക്തി നേടി. 9,250 പേരാണ് മരിച്ചത്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം-89,313 ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,18,594 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 71,116 പേർ രോഗമുക്തി നേടി. 45,842 പേർ ചികിത്സയിൽ തുടരുകയാണ്. 1,636 പേരാണ് മരിച്ചത്. ഡൽഹിയിൽ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 1,02,831 പേർക്കാണ്. 3,165 പേർക്ക് ജീവൻ നഷ്ടമായി. 25,449 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 74,217 പേർ രോഗമുക്തി നേടി. content highlights: covid-19 india update


from mathrubhumi.latestnews.rssfeed https://ift.tt/3f80Oy8
via IFTTT